ഗസ്സ വെടിനിർത്തൽ: ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പദ്ധതി അംഗീകരിച്ച് ഹമാസ്; ‘ചരിത്രപരം’ എന്ന് ബോർഡ് ഓഫ് പീസ്

വാഷിംഗ്ടൺ/ഗാസ: ഗസ്സയിലെ യുദ്ധാനന്തര പരിവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച ബോർഡ് ഓഫ് പീസ് സുപ്രധാന പ്രഖ്യാപനവുമായി രംഗത്ത്. ഗസ്സയിലെ വെടിനിർത്തൽ ധാരണകളുടെ അടുത്ത ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള വിശദമായ കർമ്മരേഖ ഹമാസ് ഔദ്യോഗികമായി അംഗീകരിച്ചതായി ബോർഡ് ഓഫ് പീസ് അറിയിച്ചു. ഇതാദ്യമായാണ് തങ്ങളുടെ കൈവശമുള്ള മുഴുവൻ ആയുധങ്ങളും ഉപേക്ഷിക്കുന്നതിനായുള്ള കൃത്യമായ പ്രവർത്തനപദ്ധതിക്ക് ഹമാസ് ഔദ്യോഗികമായി സമ്മതം മൂളുന്നതെന്നും, ഇതിന് പിന്നാലെ ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിൻവാങ്ങുമെന്നും ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ പുറത്തുവിട്ട പ്രസ്താവനയിൽ ബോർഡ് വ്യക്തമാക്കുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര സമാധാന പദ്ധതിക്കും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയത്തിനും അനുസൃതമായാണ് ഈ നീക്കങ്ങൾ പുരോഗമിക്കുന്നത്. ഗസ്സയിൽ പുതിയ ഭരണസംവിധാനം, സുരക്ഷ, മാനുഷിക ആശ്വാസ പ്രവർത്തനങ്ങൾ, പുനർനിർമ്മാണം, സാമ്പത്തിക വീണ്ടെടുപ്പ് എന്നിവ നടപ്പിലാക്കുന്നതിന് മാസങ്ങൾ നീണ്ട തീവ്രവും സുതാര്യവുമായ ചർച്ചകൾക്കൊടുവിലാണ് ഈ ചരിത്രപരമായ കരാറിൽ എത്തിച്ചേർന്നതെന്ന് ബോർഡ് ഓഫ് പീസ് കൂട്ടിച്ചേർത്തു.

 

 

Related Articles

- Advertisement -spot_img

Latest Articles