ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്ക് ചേർന്ന് മെക് സെവൻ ജിദ്ദ ആസ്ഥാന കേന്ദ്രവും

ജിദ്ദ: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം മെക് സെവൻ ജിദ്ദ ഹെഡ്ക്വാർട്ടർ അതിവിപുലമായി ആഘോഷിച്ചു. പതിവ് വ്യായാമത്തിനു ശേഷം വർണ്ണാഭമായ വൈവിധ്യ പ്രോഗ്രാമുകൾ ആഘോഷത്തിൻ്റെ മാറ്റു കൂട്ടി. ഗ്രൂപ്പായും വ്യക്തിഗതമായും നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും വിതരണംചെയ്തു.

ഇന്ത്യയിൽ നിന്നും മെക്ക് സെവൻ ഫൗണ്ടർ & ക്യാപ്റ്റൻ ഡോ. സലാഹുദ്ധീൻ സാറിൻറെയും ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവയുടെയും ചീഫ് കോർഡിനേറ്റർ മുസ്തഫ പെരുവള്ളുരിന്റെയും നിർദ്ദേശപ്രകാരം ഇന്ത്യൻ ദേശീയ പതാക സ്റ്റിക്കർ നെഞ്ചിൽ ആലേഖനം ചെയ്തിട്ടായിരുന്നു പതിവ് പ്രാക്ടീസ്.
അബ്ദുറഹ്മാൻ അബ്ദുള്ള യുസുഫ് ഫദൽ ഉദ്ഘാടനം ചെയ്‌തു.

മെക് സെവൻ ജിദ്ദ ചീഫ് ട്രെയിനർ അഹമ്മദ് കുറ്റൂർ അധ്യക്ഷത വഹിച്ചു. കെ എം എ ലത്തീഫ് മാസ്റ്റർ സ്വാതന്ത്ര്യദിന മുഖ്യ സന്ദേശം നൽകി. അർഷദ് കിനാശ്ശേരി, വിലാസ് കുറുപ്പ് പന്തളം, അഷ്‌റഫ് ഡി എച്ച് എൽ മഹ്ജർ, ഇസ്മായിൽ നീറാട്, അബ്ദുറഹ്മാൻ നീറാട്, കാമരാജ്‌ ചെന്നൈ, കാസിം പൊന്മള, റസാഖ് മാസ്റ്റർ വള്ളിക്കുന്ന്, ഹമീദ് മണലായ, നൗഷാദ് പറപ്പൂർ ആശംസകൾ നേർന്നു. സുബൈർ എംഎം സ്വാഗതവും സമീർ എയർവിങ്സ് നന്ദിയും പറഞ്ഞു.

ഗഫൂർ സിടി വേങ്ങര, അബ്ദുസലാം ആലപ്പുഴ, ചെറിയാപ്പു കിഴക്കുപറമ്പ്, അൻസാർ ഫാൽക്കൺ, ഷുക്കൂർ വാഴക്കാട്, റഷീദ് കപ്പുങ്ങൽ, നൗഷാദ് വേങ്ങര, ഷഫീഖ് കടുങ്ങാപുരം, ഹുസൈൻ ആലപ്പുഴ, ഫൈസൽ അരിപ്ര, സിറാജ് പെരിന്തൽമണ്ണ, ഉസ്മാൻ ചാവക്കാട്, ശിഹാബ് മഞ്ചേരി, റഷീദ് മോങ്ങം, സൈദലവി സ്മാർട്ട്, അഷ്‌റഫ് ചെർപ്പുളശേരി, റഹീസ് മോയി വള്ളുവമ്പ്രം, ശംസു വിപി റുവൈസ്, മുഹമ്മദ് പാലത്തിങ്ങൽ, ജഷീർ പൊന്നേത്ത് നേതൃത്വം നൽകി

 

Related Articles

- Advertisement -spot_img

Latest Articles