റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫല്‍ പാലക്കാടന്‍ (പ്രസിഡന്റ് ) നാദിര്‍ഷ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), സുലൈമാന്‍ ഊരകം (ട്രഷറര്‍), ജലീല്‍ ആലപ്പുഴ (കോഓഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (രക്ഷാധികാരി ) എന്നിവരാണ് പ്രധാന ഭാരവാഹികൾ .

ജയന്‍ കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റ്), ഷമീര്‍ കുന്നുമ്മല്‍ (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നസ്‌റുദ്ദീന്‍ വിജെ (പി ആര്‍), ഷിബു ഉസ്മാന്‍ (വെല്‍ഫെയര്‍), മുജീബ് ചങ്ങരംകുളം (കള്‍ച്ചറല്‍) മിഷാല്‍ ചെർപ്പുളശ്ശേരി (അക്കാദമിക്), കെ എം കനകലാല്‍ (ഇവന്റ് ) എന്നിവരെ തെരഞ്ഞെടുത്തു.

അഫ്താബ് റഹ്മാന്‍, അഷ്‌റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂര്‍, ഷമീര്‍ ബാബു, അക്ബര്‍ വേങ്ങാട്ട് എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആക്റ്റിങ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് മുജീബ് ചങ്ങരംകുളം അവതരിപ്പിച്ചു.

ജേണലിസം ട്രെയ്‌നിംഗ് പ്രോഗ്രാം അവലോകനം നാദിര്‍ഷാ റഹ്മാന്‍ നിര്‍വ്വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles