ജുബൈൽ ഐ.സി.എഫ്. സ്വാതന്ത്ര്യദിനാഘോഷം: ‘യംഗ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ ജനസഭ സംഘടിപ്പിച്ചു.

ജുബൈൽ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജുബൈലിന്റെ ആഭിമുഖ്യത്തിൽ “യംഗ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി” എന്ന പ്രമേയത്തിൽ ജനസഭ സംഘടിപ്പിച്ചു. ഐ സി എഫ് ഇന്റർനാഷണൽ കമ്മറ്റിയുടെ നിർദേശപ്രകാരം വിവിധ റീജിയാണുകളിൽ നടക്കുന്ന ജനസഭയുടെ ഭാഗമായിരുന്നു ജുബൈലിലും ജനസഭ സംഘടിപ്പിച്ചത്.

സയ്യിദ് ഹുസൈൻ ഷാഹിക് ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവഹിച്ച യോഗം, അബ്ദുൽ കരീം കാസിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ജുബൈൽ ഫിനാൻസ് സെക്രട്ടറി ജലീൽ കൊടുവള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഐ.സി.എഫ് ജുബൈൽ റീജിയൻ കമ്മറ്റി സിക്രട്ടറി ജാഫർ കൊടിഞ്ഞി വിഷയാവതരണം നടത്തി. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ നിയമപരമായി തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പാർട്ടി മാറ്റ നിരോധന നിയമത്തിലെ പോരായ്മകൾ മുതലെടുത്ത് ജനപ്രതിനിധികളെ സ്വാധീനിക്കുന്നതും വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി. യുവജനങ്ങളുടെ ശരിയായ ദിശയിലൂടെയുള്ള മുന്നേറ്റം രാജ്യത്തിന്റെ വെല്ലുവിളികളെ മറികടക്കാനും ശക്തമായ ജനാധിപത്യത്തിന് പ്രതീക്ഷ നൽകാനും പര്യാപ്തമാണെന്നും ജാഫർ കൊടിഞ്ഞി കൂട്ടിച്ചേർത്തു.

ചടങ്ങിൽ നിസാർ ഇബ്രാഹിം ( മുൻ ലോക കേരള സഭ അംഗം), നജീബ് നിസാർ  (ഒ ഐ.സി സി. ജുബൈൽ), ഉനൈസ് ഏർമാളം (ആർ.എസ്.സി. ജുബൈൽ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഐ സി എഫ് ജുബൈൽ മീഡിയ & പബ്ലിക് റിലേഷൻ സിക്രട്ടറി അഹമ്മദ് റഊഫ് സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി ഷഹീർ ഷ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles