തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് തന്നെ വിതരണം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി. ലക്ഷ്യമിട്ട 5,93,408 ഓണക്കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിന് പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും നൽകിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാരിൽ നിന്ന് ആകെ 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചിരുന്നത്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ സപ്ലൈകോ പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കടകൾ വഴിയും സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുള്ളതിനാൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ തന്നെ സെപ്റ്റംബർ മാസത്തെ അലോട്ട്‌മെന്റ് ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പി.കെ. നവാസ് എം .എൽ.എ ക്ക് ജിദ്ദയിൽ സ്വീകരണം നൽകി.



