റിയാദ്: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും അവധിക്കാലം അറിവും സന്തോഷവും നിറഞ്ഞതാക്കുന്നതിനുമായി, രിസാലതുൽ ഇസ്‌ലാം മദ്‌റസ റിയാദ് സംഘടിപ്പിച്ച ‘ഐസ് ബർഗ് സമ്മർ ക്യാമ്പ്’ സമാപിച്ചു. കുട്ടികളിൽ വ്യക്തിത്വ വികസനം, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ട്രഷർ ഹണ്ട് ക്വിസ് (Treasure Hunt Quiz), മിനി പാർലമെന്റ് (Mini Parliament), ബിഹേവിയർ റിലേ (Behaviour Relays), മൈൻഡ് ഗെയിംസ് (Mind Games), മെമ്മറി ഗെയിംസ് (Memory Games), ടീം ബിൽഡിംഗ് സ്പോർട്സ് (Team Building Sports) തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന സെഷനുകൾ ക്യാമ്പിൽ നടന്നു.
അലി ബുഖാരി, അബ്ദുൽ ബാസിത് ഫാസിലി, ഫാറൂഖ് അദനി, റൻഷീദ് നൂറാനി, സൈനുദ്ധീൻ കുനിയിൽ, ജഹീർ, അക്ബർ, ഉസ്മാൻ സഅദി, അൻവർ ഹസനി, മൻസൂർ പാലത്ത്, ജബ്ബാർ കുനിയിൽ, ബഷീർ മിസ്ബാഹി, സാബിറ ശുക്കൂർ, സജ്ന ലുഖ്മാൻ, ജുവൈരിയ മുജീബ്, ആദില സമാൻ, നദ ലുഖ്മാൻ, ലബീബ, ജുവൈരിയ ഹാഷിം, ഹന്നത്ത് അലി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന സമാപന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ മികച്ച പങ്കാളിത്തവും സർഗ്ഗാത്മക മികവും രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. അവധിക്കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമായി ഐസ് ബർഗ് സമ്മർ ക്യാമ്പ് മാറിയെന്ന് പങ്കെടുത്ത കുട്ടികളും അഭിപ്രായപ്പെട്ടു.



