ടെക്നോളജി, ഡിജിറ്റൽ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് റിയാദ്: ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ആഗോള സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സർഗ്ഗാത്മകതയുടെയും പ്രമുഖ കേന്ദ്രമാക്കി മാറ്റുന്നതിനായി ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതി പ്രഖ്യാപിച്ച് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC). വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള സാങ്കേതിക വിദഗ്ദ്ധരെയും സംരംഭകരെയും ആകർഷിക്കുന്നതിനുമാണ് ഈ തന്ത്രപ്രധാനമായ സംരംഭം ലക്ഷ്യമിടുന്നത്. കൃത്രിമബുദ്ധി (AI), ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്ചെയിൻ, റോബോട്ടിക്സ്, ഡ്രോണുകൾ എന്നീ ആറ് പ്രധാന മേഖലകളിലായിരിക്കും റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക.

വൻകിട-ഇടത്തരം ഡിജിറ്റൽ കമ്പനികൾക്കും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങളും അത്യാധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുമാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ പ്രയോജനപ്പെടുത്തി എണ്ണയിതര ജി.ഡി.പി (GDP) വർദ്ധിപ്പിക്കാനും പുതിയ സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് RCRC അധികൃതർ വ്യക്തമാക്കി. ആഗോള ഡിജിറ്റൽ സൂചികകളിൽ സൗദി അറേബ്യ കൈവരിച്ച മുന്നേറ്റവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വികസനങ്ങളും റിയാദിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് കരുത്തേകും. റിയാദിനെ ആഗോള സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ സംരംഭകത്വത്തിന്റെയും കേന്ദ്രമാക്കുകയാണ് ഈ മുൻകൈയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ സി.ഇ.ഒ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-സുൽത്താൻ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles