‘പീപ്പിൾസ് പാർലമെന്റ്’; വി.കെ. ശ്രീകണ്ഠൻ എം പിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ പാലക്കാട് എംപിയും കോൺഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്വല സ്വീകരണം നൽകി.

ഒഐസിസി സംഘടിപ്പിക്കുന്ന റിയാദിലെ സംഘടന പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് വി.കെ. ശ്രീകണ്ഠൻ എംപി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി സംഘടനാ പ്രവർത്തകരുമായും വിവിധ മേഖലകളിലെ പ്രവാസി സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വിമാനത്താവളത്തിലെത്തിയ എംപിയെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. സ്നേഹപൂർവമായ സ്വീകരണത്തിന് നന്ദി അറിയിച്ച എംപി നേതാക്കളുമായും പ്രവർത്തകരുമായും ഹ്രസ്വമായി ആശയവിനിമയം നടത്തി.

ഒഐസിസി ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ,ഹക്കീ പട്ടാമ്പി, അശ്റഫ് മേച്ചേരി, മൃദുല വിനീഷ്, മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, റഫീഖ് പട്ടാമ്പി, വിനീഷ് തുടങ്ങിയവർ സ്വീകരണത്തിൽ സംബന്ധിച്ചു.

വ്യാഴാഴ്ച വൈകിട്ട് 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഒഐസിസി സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ പൊതുപരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുക്കുകയും സംസാരിക്കും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ ക്ഷണിച്ചു.

Related Articles

- Advertisement -spot_img

Latest Articles