ബംഗളൂരു: പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുന്നു. സി.ഐ.ആറിനെതിരെയെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രത്യേക ക്ഷണിതാവായാണ് ധ്രുവ് റാഠി എത്തുന്നത്. പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
ഫ്രീഡം പാർക്കിൽ നാളെ നടക്കുന്ന സംസ്ഥാനതല ട്രിബ്യൂണലിൽ പങ്കെടുക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പൊതുജനങ്ങളോട് പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ധ്രുവ് റാഠിയെ കൂടാതെ മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.



