ജന്തർമന്തർ പ്രതിഷേധം: സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയും സംഘവും മോചിതരായി; ഉപാധികളോടെ ജാമ്യം അനുവദിച്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജിത് ദീപ്‌കെ, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വെറുതേവിട്ടു. കർശനമായ ഉപാധികളോടെയാണ് ഇവരെ കോടതി മോചിപ്പിച്ചിരിക്കുന്നത്. അടുത്ത ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന യാതൊരുവിധ പ്രതിഷേധങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെടരുതെന്ന കർശന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

മോചിതനായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജിത് ദീപ്‌കെ എക്സ് പ്ലാറ്റ്‌ഫോമിൽ രംഗത്തെത്തി. നരേന്ദ്ര മോദി രാജ്യത്തിന് തീരാ അപമാനമാണെന്നും ചരിത്രത്തിൽ ഇതുവരെ ഇത്രത്തോളം ഭീരുവായ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മറ്റൊരു ഭരണാധികാരിയെ രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർനടപടികളും ഇന്നലത്തെ സംഭവവികാസങ്ങളും വിശദീകരിക്കുന്നതിനായി സി.ജെ.പി നേതാക്കളുടെ പ്രത്യേക വാർത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് പാർട്ടി വക്താവ് അശുതോഷ് രങ്ക അറിയിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles