ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്: കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. കൊല്ലം കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ (61) ആണ് മരിച്ചത്. കഴിഞ്ഞ 30 വർഷമായി റിയാദിൽ ബൂഫിയ (ലഘുഭക്ഷണ ശാല) ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ മുഹമ്മദ് അബ്ദുറഹ്മാനെ റെഡ് ക്രസന്റ് സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റംല ബീവിയുടെയും മകനാണ്. ഭാര്യ: നബീസത്ത് ബീവി. മക്കൾ: സുധീന, സുധീർ.

കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗമാണ് മുഹമ്മദ് അബ്ദുറഹ്മാൻ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി വരുന്നു.

Related Articles

- Advertisement -spot_img

Latest Articles