കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സി.പി.എം വിട്ടു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് മുൻ എം.ഡിയായിരുന്ന അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു. കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിനയകുമാർ, പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.

പാർട്ടി പൂർണ്ണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിയിലാണെന്ന് വിനയകുമാർ വിമർശിച്ചു. നേതൃത്വത്തിന്റെ ശൈലികളോടുള്ള വിയോജിപ്പ് പരസ്യമാക്കിയാണ് അദ്ദേഹം വർഷങ്ങളായുള്ള പാർട്ടി ബന്ധം അവസാനിപ്പിച്ചത്.

Related Articles

- Advertisement -spot_img

Latest Articles