ബ്രസ്സൽസ്: പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് നൽകിയിട്ടുള്ള വ്യോമപാതാ ജാഗ്രതാ നിർദ്ദേശം (Airspace Advisory) യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) 2027 ജനുവരി 31 വരെ നീട്ടി.
സംഘർഷ മേഖലകളിലെ സുരക്ഷാ മുന്നറിയിപ്പുകൾ പുതുക്കിക്കൊണ്ട് ചൊവ്വാഴ്ചയാണ് ഇയു ഏവിയേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ, ഇറാഖ്, ഭൂരിഭാഗം ലെബനൻ വ്യോമാതിർത്തികളിലും ഗൾഫ് മേഖലയുടെ വലിയൊരു ഭാഗത്തും വിമാന സർവീസുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം ഇസ എഎസ്‌എ (EASA) നിലനിർത്തിയിട്ടുണ്ട്.
കൂടാതെ, യെമനിലെ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സൗദി അറേബ്യയുടെ ചില വ്യോമാതിർത്തി മേഖലകളിലും വിമാനങ്ങൾ സർവീസ് നടത്തുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.



