ഗാസ: ഗാസ മുനമ്പിൽ ഭക്ഷണ വിതരണത്തിനായി ഉപയോഗിച്ചിരുന്ന വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയിൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന് നേരെയുണ്ടായ ഈ ആക്രമണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വീണ്ടും കനത്ത തിരിച്ചടിയായിരിക്കുകയാണ്.



