ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പോലീസ് പിടിയിലായി. പൂച്ചാക്കൽ സ്വദേശി ഷമീർ, അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പൂച്ചാക്കൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കഞ്ചാവുമായി കുടുങ്ങിയത്.
അറസ്റ്റിലായ പ്രതികളിലൊരാളായ ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. ഇയാൾ നിരവധി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷമീർ ഏതാനും വർഷം മുൻപ് സി.പി.എം വിട്ട് യൂത്ത് കോൺഗ്രസിൽ എത്തിയതാണെന്നും സംഘടനയിൽ ഇയാൾക്ക് നിലവിൽ ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം.



