ഗൂഗിൾ മാപ്സ് പോലും ലോഡായില്ല; യുഎസ് ഉപരോധത്തിന്റെ ചൂടറിഞ്ഞ് ഐസിസി ജഡ്ജി കിംബർലി പ്രോസ്റ്റ്

ലണ്ടൻ: ലണ്ടനിലെ തെരുവിലൂടെ നടക്കുന്നതിനിടെ വഴിയറിയാൻ ഫോണിൽ ഗൂഗിൾ മാപ്സ് (Google Maps) തുറക്കാൻ ശ്രമിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) ജഡ്ജി കിംബർലി പ്രോസ്റ്റിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രതിസന്ധി. ആപ്പ് ലോഡാകുന്നില്ലായിരുന്നു; മാപ്പ് ലഭ്യവുമല്ലായിരുന്നു.

ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ പ്രശ്നമായിരുന്നില്ല കാരണം. തന്നെയും സഹ ജഡ്ജിമാരെയും ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളാണ് കിംബർലി പ്രോസ്റ്റ് നേരിട്ടുകൊണ്ടിരുന്നത്.

2025 ഫെബ്രുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ്, ഐസിസിയുടെ അന്വേഷണങ്ങളെ സഹായിക്കുന്നവർക്കെതിരെ സാമ്പത്തിക പിഴകൾ, സ്വത്ത് മരവിപ്പിക്കൽ, വിസ നിയന്ത്രണങ്ങൾ എന്നിവ ഏർപ്പെടുത്താൻ ഭരണകൂടത്തെ അനുവദിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്.

Related Articles

- Advertisement -spot_img

Latest Articles