ഇംഫാൽ: മണിപ്പൂരിൽ വിദ്യാർഥികൾ നടത്തിയ രാജ്ഭവൻ മാർച്ചിൽ വൺ സംഘർഷം. സായുധസേനയെ സംസ്ഥാനത്തുനിന്നും പിൻവലിക്കുക, ഈയിടെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു മാർച്ച്.
ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന മാർച്ചിനിടയിൽ രാജ് ഭവന് നേരെ കല്ലേറുണ്ടായി. സി ആർ പി എഫിന്റെ വാഹനവ്യൂഹവും സമരക്കാർ ആക്രമിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി മണിപ്പൂരിൽ തുടരുന്ന
ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുമായും ഗവർണറുമായും നേരത്തെ വിദ്യാർഥികൾ ചർച്ച നടത്തിയിരുന്നു.



