18.6 C
Saudi Arabia
Monday, March 23, 2026
spot_img

കൊച്ചി  സ്‍മാർട്ട് സിറ്റി: ടീക്കോമിന് നൽകിയ ഭൂമി തിരിച്ചുപിടിക്കും 

തിരുവനവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റിക്ക് വേണ്ടി ടീകോമിന് നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ മന്ത്രി സഭാ തീരുമാനം. 246 ഏക്ര സ്ഥലമാണ് തിരിച്ചു പിടിക്കുന്നത്. പദ്ധതിയിൽ നിന്നും പിന്മാറാനുള്ള ടീകോമിന്റെ അഭ്യർഥന പ്രകാരമാണ് നടപടി. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

ദുബായ് കമ്പനിയും സർക്കാരും സംയുക്തമായി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപീകരിക്കും. ടീകോമിന് നഷ്ട പരിഹാരം നൽകുന്നതുൾപ്പടെ കാര്യങ്ങൾ  തീരുമാനിക്കുന്നതിന് ചീഫ്  സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.

പദ്ധതിയിലൂടെ പത്ത് വർഷം  കൊണ്ട് തൊണ്ണൂറായിരം പേർക്ക് തൊഴിൽ നൽകാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതുവരെ 8000 ത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് തൊഴിൽ നൽകാൻ സാധിച്ചത്.  ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയുടെ കരാർ ഒപ്പിടുന്നത്  വിഎസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles