28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

കണ്ണൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാലൂരിലാണ് സംഭവം. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. നിർമലയെ മരിച്ച നിലയിലും സുമേഷിനെ അതെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. നിർമലയെ കൊലപ്പെടുത്തിയ ശേഷം മകൻ സുമേഷ് തൂങ്ങിമരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് രണ്ടുപേരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലും പുറത്തുമൊന്നും വെളിച്ചം കണ്ടിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും ആശാ വർക്കരെയും വിവരം അറിയിക്കുകയായിരിക്കുന്നു. പോലീസെത്തി വീട് തുറന്നപ്പോഴാണ് രണ്ടു പേരും മരിച്ച വിവരം അറിയുന്നത്. ഫോറൻസിക് സംഘവും റൂറൽ പോലീസ് കമ്മീഷണർ അനൂജ് പലിവാളും വീട്ടിലെത്തി പരിശോധന നടത്തി.

Related Articles

- Advertisement -spot_img

Latest Articles