21.5 C
Saudi Arabia
Saturday, February 14, 2026
spot_img

ഫൂട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു; നിരവധി പേർക്ക് പരിക്ക്.

പാലക്കാട്: വല്ലപ്പുഴയിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് എഴുപതോളം പേർക്ക് പരിക്ക്. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിനിടെയാണ് ഗാലറി തകർന്നത്.

ഗാലറിക്ക് ഉൾക്കൊള്ളാനാവുന്നതിൽ കൂടുതൽ കാണികൾ എത്തിയതാണ് അപകടത്തിന് കരാണെമെന്ന് അറിയുന്നു. കൂടുതൽ ആളുകൾ എത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫയർഫോയ്‌സും പോലീസും സ്ഥലത്തെത്തി.

സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് സ്റ്റേഡിയം നിർമിച്ചത്.

Related Articles

- Advertisement -spot_img

Latest Articles