മക്ക: മക്ക ഒഐസിസി കമ്മിറ്റി മീറ്റ് ദ ലീഡർ പരിപാടി സംഘടിപ്പിച്ചു. ഉംറക്കായി മക്കയിലെത്തിയ കെപിസിസി വർക്കിംഗ് സെക്രട്ടറിയും കൽപറ്റ എംഎൽഎയുമായ ടി സിദ്ധീഖ് മുഖ്യാതിഥിയായിരുന്നു. മക്കയിലെ സംഘടനവിഷയങ്ങൾ, വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി മക്ക ഒഐസിസി വാഗ്ദാനം ചെയ്‌ത വീട് രാഹുൽ ഗാന്ധിയുടെ നൂറ് വീട് പദ്ധതിയിൽ ഉൾപ്പെടുത്തൽ, തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പ്, നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തകർ ലീഡറുമായി സംവദിച്ചു.
മക്ക അസീസിയയിലെ പാനൂർ റസ്റ്റാറൻറ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് നൗഷാദ് പെരിന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാവ് മുനീർ കിളിയക്കോട് എംഎൽഎയെ ഷാൾ അണിയിച്ചു.
റീജിണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻ സാഗർ, മക്ക കമ്മിറ്റി വൈസ് പ്രസിഡന്റ് മനാഫ് ചടയമംഗലം, ഹബീബ് കോഴിക്കോട്, മുബഷിർ, സുഹൈൽ, നിസാർ നടമേൽ സംസാരിച്ചു.
ഇബ്രാഹിം വെള്ളഞ്ചോല, റയീസ് കണ്ണൂർ, നൗഷാദ് എടക്കര, മുഹ്‌സിൻ, യൂസഫ്, ജലീൽ ആമിയ, ജിഷാദ്, ശിഹാബ് നിലമ്പൂർ, തൗഫീഖ് വർക്കല, അനീസ്, വസീം ബാംഗ്ലൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി സ്വാഗതവും മക്ക കമ്മറ്റി ട്രഷറർ റഹീഫ് കണ്ണൂർ നന്ദിയും പറഞ്ഞു.