റിയാദിൽ വഴിപോക്കരെ ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുന്ന എട്ടംഗ കവര്‍ച്ചാ സംഘം പിടിയിൽ

റിയാദ് – വഴിപോക്കരെ ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുന്ന എട്ടംഗ കവര്‍ച്ച സംഘത്തെ റിയാദിൽ പിടികൂടി. എട്ടു സിറിയന്‍ യുവാക്കളെയെണ് റിയാദ് പോലീസ് പിടികൂടിയത്. ഇഖാമ നിയമ ലംഘകരുമാണ് ഇവർ. മോഷണം നടത്തുന്ന വാഹനങ്ങളില്‍ കറങ്ങി നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ മോഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് ഇവർ. തോക്കു ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കലുമാണ് ഇവരുടെ മെയിൻ. മോഷണ മുതലുകള്‍ പഴയ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ വിൽക്കലായിരുന്നു. മോഷണം നടത്തിയ വാഹനങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനും തെളിവ് ശേഖരിക്കലും പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles