18.6 C
Saudi Arabia
Wednesday, February 25, 2026
spot_img

കസ്റ്റഡി മരണക്കേസ്; സഞ്ജീവ് ഭട്ടിന് ജാമ്യമില്ല.

ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്‌ഥൻ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി ജാമ്യം നൽകിയയില്ല. ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ആവശ്യം തെള്ളിയാണ് സുപ്രീം കോടതിയുടെ വിധി.

സഞ്ജീവ് ഭട്ട് 1990 ൽ നടന്ന ഒരു കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം അനുഭവിക്കുകയാണ്. ജാം നഗർ എസ്‌പിയായിരുന്നപ്പോൾ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്‌ണാനി മരണപ്പെട്ടിരുന്നു. ജാമ്യം ലഭിച്ചു പുറത്തറങ്ങിയതിന് പിന്നാലെയെയായിരുന്നു അയാളുടെ മരണം. പ്രഭുദാസ് മാധവ്ജി വൈഷ്‌ണാനിയുടെ മരണവുമായി ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്‌ത കേസിൽ 2019 ലാണ് ഭട്ടിനെയും കോൺസ്റ്റബിളിലായിരുന്ന പ്രവീൺ സിൻഹ് സാലയെയും ജീവപര്യന്തം ശിക്ഷിക്കുന്നത്.

ബിജെപിയുടെ പകപോക്കലാണ് കേസിന്ന് പിന്നിലെന്നായിരുന്നു ഭട്ട് അന്ന് പ്രതികരിച്ചിരുന്നത്. അതിനിടെ 1997 ലെ കസ്റ്റഡി പീഡനകേസിൽ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താലാണ് അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്.

2002 ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി സുപ്രീം കോടതിക്ക് മൊഴി നൽകിയതോടെയാണ് താൻ ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റിൽ ആയതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. 1988 ൽ ഐപിഎസ് നേടിയ സഞ്ജയ് ഭട്ട് 1999 മുതൽ 2002 വരെ ഗുജറാത്ത് ഇന്റലിജൻസ് ബ്യുറോ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ചുമതല സഞ്ജീവ് ഭട്ടിനായിരുന്നു.

 

 

 

Related Articles

- Advertisement -spot_img

Latest Articles