മലപ്പുറത്ത് മലവെള്ളപ്പാച്ചിലിലും തോട്ടിലും ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

മലപ്പുറം: മലപ്പുറത്ത് വെവ്വേറെ സംഭവങ്ങളിൽ നാലുവയസ്സുകാരനും മൂന്നുവയസ്സുകാരനും തോട്ടിൽ ഒഴുക്കിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് തിരുവാലി കണ്ടമംഗലം സ്വദേശി അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി (3) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ കുടുംബവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം. ശനിയാഴ്ച ഉച്ചയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ വെള്ളം കയറുകയും ശക്തമായ അടിയൊഴുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ മണിക്കൂറുകൾ നീണ്ട വ്യാപകമായ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു സംഭവത്തിൽ, കൊണ്ടോട്ടി നീറാടിൽ തോട്ടിൻകരയിലൂടെ നടന്നുപോകുന്നതിനിടെ കാൽവഴുതി വീണ് മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം ഐമൻ (4) മരണപ്പെട്ടു. ശനിയാഴ്ച രാവിലെ തോട്ടിൽ കുട്ടി ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കരയ്‌ക്കെത്തിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, സംസ്ഥാനത്തുടനീളം കനത്ത മഴയും അതിനെത്തുടർന്നുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായി തുടരുകയാണ്. വിവിധ ജില്ലകളിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles