പാലക്കാട് : കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് അപകടം. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ മാത്യു (60) ആണ് മരിച്ചത്. മാത്യുവിന്റെ മകളെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മച്ചാംതോടിനു സമീപമാണ് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.



