ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം; ജിസാനിൽ ഐ.സി.എഫ് ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു

ജിസാൻ: കേരളത്തിലെ ലഹരി മാഫിയകളെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ജിസാൻ റീജിയൺ കമ്മിറ്റി. ഇതിന്റെ ഭാഗമായി ജിസാൻ റീജിയനിലെ വിവിധ യൂണിറ്റുകളിലും റീജിയൺ തലത്തിലും പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.

നാടിനെയും യുവതലമുറയെയും കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ  പ്രവാസലോകത്തും ശക്തമായ ജാഗ്രത ഉയർന്നുവരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നേതാക്കൾ ആഹ്വാനം ചെയ്തു. സമൂഹത്തിൽ ലഹരിയോടുള്ള വർദ്ധിച്ചുവരുന്ന പ്രവണത തടയാൻ കുടുംബതലത്തിലും സംഘടനാതലത്തിലുമുള്ള പ്രതിരോധം അത്യാവശ്യമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ജിസാൻ റീജിയൺ പ്രസിഡന്റ് താഹ കിണാശേരി, ജനറൽ സെക്രട്ടറി രഹ്നാസ് കുറ്റിയാടി, തസ്കിയ സെക്രട്ടറി സത്താർ പെടേന, മുസ്തഫ സഅദി ക്ലാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ബോധവൽക്കരണ സന്ദേശം കൈമാറുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles