തിരുവനന്തപുരം: സാമ്പത്തിക നേട്ടം മുന്നിൽ കണ്ടാണ് പലരും പാരട്ടിയിലേക്ക് വരുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സെക്രട്ടറിയുടെ രൂക്ഷവിമർശനം.
മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ ജനകീയ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി ഇടപെടണം. ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും വിട്ടു നിൽക്കരുത്. വിശ്വാസികളെ കൂടെ നിർത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് ലഭിച്ച കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണ്. താഴെത്തട്ടിലുള്ള സാഹചര്യം മനസിലാക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



