വഖഫ് ഭേദഗതി ബിൽ; സുപ്രീം കോടതിയിൽ നേരിടുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ കോൺഗ്രസ് സുപ്രീം കോടതിയിൽ നേരിടും. ഭരണ ഘടനാവിരുദ്ധ ബില്ലിനെ നിയമപരമായി നേരിടുമെന്നും നിയമഭേദഗതിക്കെതിരെ ഉടൻ തന്നെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുള്ള തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവക്കെതിരായുള്ള മോഡി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ആത്‌മവിശ്വാസത്തോടെ കോൺഗ്രസ് നേരിടുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

വഖഫ് ബില്ലിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും ഡിഎംകെയും അടുത്ത ആഴ്‌ച സുപ്രീം കോടതിൽ ഹരജി നൽകുമെന്നാണ് അറിയുന്നത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സമസ്‌ത കാന്തപുരം വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട് സർക്കാർ നിയമോ തേടിയിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരിൽ നിന്നും ലഭിക്കുന്ന ഉപദേശങ്ങൾക്കനുസരിച്ചായിരിക്കും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക

Related Articles

- Advertisement -spot_img

Latest Articles