ലൈംഗിക പീഡന കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അടച്ചിട്ട കോടതിമുറിയിൽ നടന്ന വാദത്തിൽ, ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയതിൻ്റെ ഡിജിറ്റൽ തെളിവുകളും ഡോക്ടറുടെ സാക്ഷിമൊഴികളും അടങ്ങിയ പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

ബലാത്സംഗക്കേസിൽ രാഹുലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണ് പോലീസ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇതിനുപുറമേ, തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പുതിയ പരാതിയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൻ്റെ അന്വേഷണ ചുമതല ഡിവൈ.എസ്.പി. സജീവനാണ്.

 

Related Articles

- Advertisement -spot_img

Latest Articles