‘ആദ്യം വെടിവെക്കുക, ചോദ്യങ്ങൾ പിന്നീട്’ അമേരിക്കയെ പ്രതിരോധിക്കാൻ ഡെന്മാർക്ക് സൈന്യം

കോംപൻഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഡെന്മാർക്ക് തങ്ങളുടെ സൈന്യത്തിന് കർശന നിർദ്ദേശം നൽകി. അധിനിവേശ ശ്രമമുണ്ടായാൽ ‘ആദ്യം വെടിവെക്കുക, ചോദ്യങ്ങൾ പിന്നീട്’ എന്ന രീതിയിലുള്ള കടുത്ത നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് സൈനികർക്ക് ലഭിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യവും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും ഡെന്മാർക്കിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സ്വന്തം പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ഇതിലൂടെ ഡെന്മാർക്ക് നൽകുന്നത്. നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ഈ വിഷയം വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളുമാണ് അമേരിക്കയെ ഇതിലേക്ക് ആകർഷിക്കുന്നത്, എന്നാൽ ഡെന്മാർക്ക് ഈ നീക്കത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയും തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ സജ്ജമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles