ഇസ്രായേൽ ക്രൂരതയുടെ ഇരകൾ; 180 പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്തു

ടെഹ്‌റാൻ: തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 180 വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്തു. ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തത്തിൽ ഇരകളായ കുരുന്നുകൾക്ക് വിടനൽകാൻ ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും രാജ്യം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിലൊന്നിനാണ് മിനാബ് നഗരം സാക്ഷ്യം വഹിച്ചത്. കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ കുടുംബാംഗങ്ങളും സഹപാഠികളും പൊതുജനങ്ങളും ഉൾപ്പെടെ വൻ ജനവലിയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.

ശനിയാഴ്ച രാവിലെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് സ്കൂളിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. ഐആർജിസി ബാരക്കിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടം ആക്രമണത്തിൽ പൂർണ്ണമായും തകരുകയായിരുന്നു. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിൽ ഇറാൻ ഭരണകൂടം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ ഇറാനിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുരുന്നുകളുടെ ജീവൻ അപഹരിച്ച ഈ ക്രൂരതയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക നേതൃത്വം ആവർത്തിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles