പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; ഖബറടക്കം തുഖ്ബയിൽ നടന്നു

ദമ്മാം: കോഴിക്കോട് താമരശ്ശേരി പുതുപ്പാടി സ്വദേശി മറ്റത്തൂർ വീട്ടിൽ ഷംസു (44) സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറന്നതിനു ശേഷം മുറിയിലേക്ക് മടങ്ങുന്നതിനിടെ ദമ്മാം സീക്കോ ബിൽഡിംഗിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റെഡ്ക്രസന്റ് പ്രവർത്തകരുടെ സഹായത്തോടെ റൗദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം അറാർ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഷംസു, പുതിയ തൊഴിൽ തേടി ഒരു മാസം മുൻപാണ് ദമ്മാമിലെത്തിയത്.

രായിൻകുട്ടിയുടെയും കദീശയുടെയും മകനാണ്. ഷാമിതയാണ് ഭാര്യ. ഷാമിൻ ഷംസു, മുഹമ്മദ് ഷാബിൻ, ഷമാസ് എന്നിവർ മക്കളാണ്. അൽഖോബാർ ഇസ്കാൻ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം വ്യാഴാഴ്ച തുഖ്ബ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും ബന്ധുക്കളും വലിയ സങ്കടത്തിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles