വസന്തം സീസൺ-05 സമുചിതമായി ആഘോഷിച്ചു

റിയാദ് : സിൽവർ ജൂബിലിയയുടെ ഭാഗമായി ‘വസന്തം സീസൺ-5’ എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ ഉണ്ടായിരുന്നു.

കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച്കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു. തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles