ഹൃദയാഘാതം; ആലപ്പുഴ സ്വദേശി റിയാദിൽ മരണപെട്ടു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു ചാക്കോ (57) ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദിലെ ഒബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി റിയാദിലുള്ള ബിജു സൈൻ ട്രേഡ് എന്ന കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തു വരികയാണ്.

എൻ.സി. ചാക്കോയുടെയും ശാന്തമ്മ ചാക്കോയുടെയും മകനാണ് . റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായ ജെസ്സിയാണ് ഭാര്യ. എയ്ഞ്ചൽ, ജോയൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും രംഗത്തുണ്ട്.

 

 

 

Related Articles

- Advertisement -spot_img

Latest Articles