ഹൃദയാഘാതം; ദമാമിലെ സാമൂഹിക പ്രവർത്തകൻ റഷീദ് പെരുമ്പാവൂർ അന്തരിച്ചു

ദമ്മാം: പ്രവാസി സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂനിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ശനിയാഴ്ച രാത്രി ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റഷീദിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം പ്രവാസി സമൂഹത്തിനും സഹപ്രവർത്തകർക്കും കടുത്ത ആഘാതമായി.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്​ദുൽ അസീസി​െൻറയും നാച്ചി അസീസി​െൻറയും മകനാണ്. കഴിഞ്ഞ 22 വർഷമായി പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം ദമ്മാം കൊദറിയയിൽ സ്​റ്റീൽ ബിസിനസ് നടത്തുന്ന സ്ഥാപനത്തിൽ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. പ്രവാസി മേഖലയിലെ സജീവമായ സാമൂഹിക ഇടപെടലുകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു റഷീദ്.

സജിതയാണ് ഭാര്യ. നഴ്സിങ്​ വിദ്യാർഥിയായ റസ്‌വിൻ, പ്ലസ് ടു വിദ്യാർഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർഥി റയാൻ എന്നിവർ മക്കളാണ്.

 

Related Articles

- Advertisement -spot_img

Latest Articles