സനാ: സനാ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ അടുത്തിടെയുണ്ടായ വ്യോമാക്രമണത്തിന് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഹൂതി ഭരണകൂടത്തിന്റെ പരമോന്നത സമിതി തലവൻ മെഹ്ദി അൽ മഷാത് സനായിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലൂടെ, വർഷങ്ങളായി യമൻ ജനതയ്ക്ക് മേൽ തുടരുന്ന ഉപരോധത്തിന് പിന്നിലെ യഥാർത്ഥ ശക്തി സൗദി അറേബ്യ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ ‘അൽ മസീറ’ വഴിയാണ് അൽ മഷാത് കടുത്ത മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്.
വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണം തികച്ചും വിവേകശൂന്യവും അപലപനീയവുമാണെന്ന് അൽ മഷാത് പ്രസ്താവിച്ചു. മേഖലയിൽ സൗദി നടത്തുന്ന രാഷ്ട്രീയ-മാധ്യമ കുപ്രചരണങ്ങളെയും തന്ത്രങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. യമൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ക്രൂരമായ സമുദ്ര-വ്യോമ ഉപരോധങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയല്ലാതെ സൗദി അറേബ്യയ്ക്ക് മുന്നിൽ വേറെ വഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സനാ വിമാനത്താവളത്തിലെ ആക്രമണത്തിന് കൃത്യമായ മറുപടി നൽകാതെ വിട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



