മനാമ: സമസ്ത സെന്റിനറിയുടെ ഭാഗമായി ഐ സി എഫ് ബഹ്റൈൻ നടത്തുന്ന ‘കമീനോ – 100’ സജ്ജീകരണ ക്യാമ്പയിന് നാളെതുടക്കമാവും. നന്മയുടെ ചുവടുകൾ എന്ന ശീർഷകത്തിൽ നാളെ വെള്ളി ഉച്ചക്ക് 12: 30 ന് നടക്കുന്ന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും.
സമസ്തയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ലീഡേർസ് ഡ്രൈവ്, റീജിയൻ കൻവെഷനുകൾ , ഹാദിയ സംഗമം, ജനസമ്പർക്കം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും. അടുത്ത വർഷം ജനുവരി 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട്ടാണ് സമസ്ത നൂറാം വാർഷിക സെന്റിനറി സമ്മേളനം നടക്കുന്നത്.
ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുസ്സമദ് കാക്കടവ്, നൗഫൽ മയ്യേരി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.



