ചരിത്രം കുറിച്ച് ഷോ ജമ്പിങ് ടീം; ഏഷ്യൻ ഗെയിംസിൽ സൗദിക്ക് കന്നി സ്വർണം

നഗോയ: ജപ്പാനിലെ നഗോയയിൽ പുരോഗമിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ സൗദി അറേബ്യയ്ക്ക് ആദ്യ സ്വർണനേട്ടം. ഒരൊറ്റ ദിവസം കൊണ്ട് അഞ്ച് പുതിയ മെഡലുകൾ കരസ്ഥമാക്കിയ സൗദി അറേബ്യയുടെ ആകെ മെഡൽ സമ്പാദ്യം 12 ആയി ഉയർന്നു.

ഈക്വസ്‌ട്രിയൻ (കുതിരപ്പന്തയം) ഷോ ജമ്പിങ് ടീം ഇനത്തിലാണ് സൗദി അറേബ്യ ചരിത്രപരമായ ആദ്യ സ്വർണം നേടിയത്. റംസി അൽ ദെഹാമി, ഖാലിദ് അൽ മുബ്തി, അബ്ദുറഹ്മാൻ അൽ രാജ്ഹി, സാദ് അൽ അജ്മി എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി സ്വർണപ്പതക്കം അണിഞ്ഞത്. ഇതിനുപുറമെ ഇ-സ്‌പോർട്സിൽ (eSports) ഒരു വെങ്കലവും ജൂജിറ്റ്‌സുവിൽ (Jiu-jitsu) മൂന്ന് വെങ്കല മെഡലുകളും സൗദി സ്വന്തമാക്കി. ഇ-സ്‌പോർട്സ് ലീഗ് ഓഫ് ലെജൻഡ്സ് ടീം നേടിയ വെങ്കലത്തോടെ ഈ വിഭാഗത്തിൽ സൗദിയുടെ മെഡൽ നേട്ടം ഒന്നാം വെള്ളി ഉൾപ്പെടെ മൂന്നായി.

ജൂജിറ്റ്‌സുവിൽ 17-കാരനായ ഖാലിദ് ഹബാബ് (62 കിലോ വിഭാഗം), അബ്ദുൽമാലിക് അൽ മർദി (62 കിലോ വിഭാഗം), മുഹമ്മദ് ബിൻ ഹുറൈമൽ (69 കിലോ വിഭാഗം) എന്നിവരാണ് വെങ്കല മെഡലുകൾ സ്വന്തമാക്കിയത്. നിലവിൽ ഒരു സ്വർണം, രണ്ട് വെള്ളി, ഒമ്പത് വെങ്കലം എന്നിവയടക്കം 12 മെഡലുകളോടെ മെഡൽ പട്ടികയിൽ 24-ാം സ്ഥാനത്താണ് സൗദി അറേബ്യ. അഞ്ച് കായിക ഇനങ്ങളിൽ നിന്നാണ് സൗദിയുടെ മെഡൽ വേട്ട. ഇ-സ്‌പോർട്സ്, ജൂജിറ്റ്‌സു, കരാട്ടെ എന്നിവയിൽ നിന്ന് മൂന്ന് മെഡലുകൾ വീതവും അത്‌ലറ്റിക്‌സിൽ നിന്ന് രണ്ടും ഈക്വസ്‌ട്രിയനിൽ നിന്ന് ഒരു സ്വർണവുമാണ് രാജ്യം ഇതുവരെ കരസ്ഥമാക്കിയത്

Related Articles

- Advertisement -spot_img

Latest Articles