യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഞങ്ങളുടെ ഹീറോകൾ; നീതിക്കായുള്ള പോരാട്ടത്തിൽ യുവജന മുന്നേറ്റമെന്ന് നേഹ ബോറ

ന്യൂഡൽഹി: മുതിർന്ന രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ്, കപിൽ സിബൽ എന്നിവർ തങ്ങളുടെ പ്രചോദനവും ഹീറോകളുമാണെന്ന് വിദ്യാർത്ഥി യുവജന പ്രസ്ഥാനമായ ഐസ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ. ജന്തർ മന്തറിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടയിലാണ് പ്രമുഖ നേതാക്കളെ പുകഴ്ത്തിയും അവരുടെ പോരാട്ട വീര്യത്തെ സ്മരിച്ചും നേഹ ബോറ സംസാരിച്ചത്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിത്വങ്ങളാണ് ഇവരെല്ലാവരുമെന്ന് അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ പുതിയ തലമുറയും വിദ്യാർത്ഥികളും ഒറ്റപ്പെട്ടല്ല പോരാടുന്നത്, മറിച്ച് മുതിർന്ന നേതാക്കളുടെയും നിയമജ്ഞരുടെയും വലിയ പിന്തുണ അവർക്കുണ്ടെന്ന് നേഹ ബോറ വ്യക്തമാക്കി. അനീതിക്കെതിരായി ഉയർന്നുവരുന്ന ജനകീയ ശബ്ദങ്ങൾക്ക് കരുത്തുപകരാൻ ഇത്തരം പ്രമുഖരുടെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.

 

Related Articles

- Advertisement -spot_img

Latest Articles