മദീന: സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറ തീർത്ഥാടനത്തിനെത്തി മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ കോഴിക്കോട് സ്വദേശിനി മദീനയിൽ നിര്യാതയായി. കോഴിക്കോട് വേങ്ങേരി അറക്കൽ തടിക സ്വദേശിനി ഖദീജയാണ് മരണപ്പെട്ടത്. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അന്ത്യം.
അബൂബക്കർ കോയയാണ് പരേതയായ ഖദീജയുടെ ഭർത്താവ്. നുസ്രത്ത്, ഫാസിൽ, ഫാസില, റാഷിദ് എന്നിവരാണ് മക്കൾ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഹ് ഖബറിസ്ഥാനിൽ ഖബറടക്കി. മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കാൻ ഐ.സി.എഫ് (ICF) മദീന വെൽഫെയർ വിങ് പ്രവർത്തകരായ ഇസ്മായിൽ തങ്ങൾ, ബിഷർ പാപ്പിനിശ്ശേരി, അഷ്റഫ് കാസർകോട്, ജലീൽ ഇരിട്ടി തുടങ്ങിയവർ നേതൃത്വം നൽകി.



