സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രിയുമായി ബസുടമകളുടെ സംയുക്ത സമരസമിതി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കുന്നതായി സംഘടനകൾ പ്രഖ്യാപിച്ചത്. സമരരംഗത്തുണ്ടായിരുന്ന എല്ലാ സ്വകാര്യബസ് ഉടമ സംഘടനകളും സർക്കാരുമായുള്ള ധാരണയെ തുടർന്ന് പണിമുടക്കിൽ നിന്നും പിന്മാറിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവും ജനറൽ ബസ് ചാർജ് വർധനവും സർക്കാർ അംഗീകരിച്ചിട്ടില്ല. എന്നാൽ, സ്വകാര്യ ബസുകൾ സർക്കാർ ലീസിന് എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കുന്നതുമടക്കമുള്ള മറ്റു പ്രധാന ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനൽകിയതായി പ്രതിനിധികൾ വ്യക്തമാക്കി.

അതേസമയം, സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച കമ്മീഷന്റെ ശുപാർശകളും നിർദേശങ്ങളും നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന പരാതി ബസുടമകൾ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. എങ്കിലും സർക്കാരുമായുള്ള ആദ്യഘട്ട ചർച്ചകൾ അനുകൂലമായതിനെ തുടർന്നാണ് പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം പിൻവലിക്കാൻ ഉടമകൾ തീരുമാനിച്ചത്.

Related Articles

- Advertisement -spot_img

Latest Articles