21.8 C
Saudi Arabia
Saturday, March 28, 2026
spot_img

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു.

മുംബൈ: വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. പതിനാല് വര്ഷത്തെ ടെസ്റ്റ് കരിയറിൽ നിന്നാണ് കോഹ്ലി വിരാമം കുറിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുളിലാണ് കോഹ്‌ലിയും വിരമിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം കോഹ്ലി ബിസിസിഐയെ അറിയിച്ചിരുന്നെങ്കിലും ഇംഗ്ളണ്ട് പര്യടനത്തിന് ശേഷം മതിയെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. എന്നാൽ അതിന് മുന്നേ കോഹ്ലി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

‘കഴിഞ്ഞ 14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ഈ ബാഗി ബ്ലൂ ധരിക്കുന്നു. ഈ ഫോര്‍മാറ്റാണ് എന്നെ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങള്‍ പോലും ടെസ്റ്റ് ഫോര്‍മാറ്റ് എന്നെ പഠിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോള്‍ ആഴത്തിലുള്ള ചില നിമിഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ ഓര്‍മകള്‍ എക്കാലവും ഉള്ളില്‍ നിലനില്‍ക്കും.’

‘ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോഹ്ലി ഇൻസ്റ്റയിൽ കുറിച്ചു.

Related Articles

- Advertisement -spot_img

Latest Articles