ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; 11 മരണം, നിരവധി പേർക്ക് പരിക്ക്

ബംഗളുരു: ഐപിഎൽ ജേതാക്കളായ റോയൽ ചാലെഞ്ചേഴ്‌സിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 മരണം. നിരവധിപേർക്ക് പരിക്കേറ്റു.പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീടം നേടിയതിലുള്ള ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.

താരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി, ഉടനെ വിജയാഘോഷ പരിപാടി റദ്ദാക്കി ആളുകളെ സ്ഥലത്തുനിന്നും മാറ്റി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.

നഗരത്തിൽ വൻ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രമായി ആഘോഷം ചുരുക്കാനും ആർസിബി തീരുമാനം എടുത്തിരുന്നു. എന്നാൽ പിന്നീട് പോലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ മതിയായ സുരക്ഷയേ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles