കോഴിക്കോട്: വടകര പുതുപ്പണം വെളുത്തമല വായനശാലക്ക് സമീപം മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രിയിലുണ്ടായ സിപിഎം-ബിജെപി ആക്രമണത്തിലാണ് കുത്തേറ്റത്. പിന്നാലെ സിപിഎം പുതുപ്പണത്ത് ഹർത്താൽ പ്രഖ്യാപിച്ചു.
ബിജെപി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. വെളുത്തമല വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷതിൽ കലാശിച്ചത്.
പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്തമല്ല ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബീഷ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരും ഉണ്ടായിരുന്നെന്ന് സിപിഎം ആരോപിച്ചു. സംഘർഷം നടന്ന സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.



