പ്രായപൂർത്തിയാകാത്ത കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ. പിതാവ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

പ്രതിയുടെ ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ രണ്ട് വർഷം മുന്നേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് അച്ഛൻറെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. സഹോദരിയോടൊപ്പം താമസിക്കുന്ന കുട്ടിയെ മദ്യ ലഹരിയിലെത്തുന്ന പിതാവ് ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നത് കണ്ട സഹോദരി വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles