ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെയായിരുന്നു യുഎസ് ആക്രമിച്ചത്. നതാൻസ്, ഫോർദോ, ഇസ്‌ഫഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വിജയകരക്കായി ആക്രമണം പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ആക്രമണങ്ങൾക്ക് ശേഷം എല്ലാ യുദ്ധ വിമാനങ്ങളും മടങ്ങിയെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചു.

ആക്രമണത്തിന് ശേഷം എല്ലാ വിമാനങ്ങളും അമേരിക്കയിലേക്കുള്ള മടക്കയാത്രയിലാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയാറാകണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ബി2 ബോംബറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അണുവായുധം വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles