34.2 C
Saudi Arabia
Thursday, August 21, 2025
spot_img

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്‌കർ

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കർ. രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ ചാറ്റ് ചെയ്‌ത ശേഷം തന്നെ കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്‌കർ ആരോപിച്ചു.

രാഹുലിന്റെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയതെന്നും ഹണി ഭാസ്‌കർ പറഞ്ഞു. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരും ഉണ്ടെന്ന് ഹണി ഭാസ്‌കർ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാട് പേരെ തനിക്കറിയാമെന്നും അണി ഭാസ്‌കർ പറഞ്ഞു.

രാഹുലിനെതിരെ നിയമ നടപടികളെ കുറിച്ച് ആലോചിച്ചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് കൊടുക്കട്ടെ എന്നും അത് നേരിടാൻ ഞാൻ തയ്യാറാണെന്നും രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles