15.6 C
Saudi Arabia
Thursday, March 26, 2026
spot_img

എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും; വിഡി സതീശൻ

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരായാലും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നടപടിക്ക് ഞാൻ തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകളെ പോലെ കാണുന്ന കുട്ടിയാണ് പരാതി പറഞ്ഞത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അതുപോലെ ചെയ്യും. പരാതി ഗൗരവമായി പരിശോധിച്ചു നടപടിയെടുക്കും. പാർട്ടിയിലെ നടപടിക്രമങ്ങൾ അനുസരിച്ചു തീരുമാനമുണ്ടാകും

ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ല. വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ല. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈ എടുക്കും. മുന്നിൽ വന്ന ഒരു പരാതിയുടെ ഗൗരവം അനുസരിച്ചു നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവമുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെക്കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്.

ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെടുക്കും. നടപടി എടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടി ക്രമമുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി

 

Related Articles

- Advertisement -spot_img

Latest Articles