26.3 C
Saudi Arabia
Sunday, March 22, 2026
spot_img

സൗദിയിൽ ഒരാഴ്‌ചക്കുള്ളിൽ 2 2,222 അനധികൃത താമസക്കാരെ പിടികൂടി

റിയാദ്: കഴിഞ്ഞ ആഴ്ചയിൽ 22,222 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്‌തു. സൗദി സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും നടത്തിയ സംയുക്ത പരിശോധനകളിലാണ് അറസ്‌റ്റ്. ഓഗസ്റ്റ് 14 നും ഓഗസ്റ്റ് 20 നും ഇടയിലായിരുന്നു അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

അറസ്റ്റ് ചെയ്‌തവരിൽ 13,551 റെസിഡൻസി നിയമം ലംഘിച്ചവരും 4,665 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 4,006 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു. യാത്രാ രേഖകൾ ലഭിക്കുന്നതിനായി 19,596 നിയമലംഘകരെ അതാത് രാജ്യങ്ങളിലെ എംബസിയിലേക്ക് റഫർ ചെയ്‌തു. 1,664 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കുന്നതിനായി റഫർ ചെയ്‌തു. 12,920 നിയമലംഘകരെ നാടുകടത്തുകയുംചെയ്‌തു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,786 പേരെ സൈന്യം പിടികൂടി.അതിൽ 42 ശതമാനം യെമൻ പൗരന്മാരും 57 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 33 പേരെ സുരക്ഷാ സേന പിടികൂടി

നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ സൗകര്യം ചെയ്‌തു കൊടുത്തിരുന്ന 18 പേരെയും അറസ്റ്റ് ചെയ്‌തു. 23,419 പുരുഷന്മാരും 2,502 സ്ത്രീകളും ഉൾപ്പെടെ ആകെ 25,921 പ്രവാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിപ്പിക്കുകയോ, അവരെ അവരുടെ പ്രദേശത്ത് കൊണ്ടുപോകുകയോ, അവർക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും, ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും താമസിക്കാൻ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles