പൗരത്വ ഭേദഗതി നിയമത്തിൽ ഭേദഗതി; മുസ്‌ലിം വിഭാഗങ്ങൾക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. മുസ്‌ലിം വിഭാഗങ്ങളെ മാത്രം ഒഴിവാക്കിയാണ് ഭേദഗതിയിളവ് വരുത്തിയത്. 2024 ഡിസംബർ 31 വരെ ഇന്ത്യയിൽ എത്തിയ മുസ്‌ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. പശ്ചിമ ബംഗാളിലും ബീഹാറിലും നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് ഇളവ് നൽകിയത്. നേരത്തെ 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കായിരുന്നു പൗരത്വം നൽകി വന്നിരുന്നത്. ഇതിൻറെ അവസാനതീയതിയാണ് 2014ൽ നിന്ന് 2025 ആക്കി മാറ്റിയത്. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

2014 ഡിസംബർ 31നോ അതിന് മുമ്പോ ഇന്ത്യയിൽ എത്തിയ രേഖകളില്ലാത്ത ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മാത്രം ഉണ്ടായിരുന്ന ഇളവ് ഇനി കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ എത്തിയവർക്ക് ലഭിക്കും. മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ തന്നെ പൗരത്വത്തിന് അപേക്ഷിക്കാം

 

 

Related Articles

- Advertisement -spot_img

Latest Articles